ഷാലോമിന് ഇത് ഇരട്ടിമധുരം

Monday Jan 25, 2016

തിരുവനന്തപുരം > ശനിയാഴ്ച കുട്ടനാട്ടില്‍ സപ്ളൈകോയുടെ ആഭിമുഖ്യത്തില്‍ നടന്ന മത്സരത്തില്‍ വിജയിയായതിന്റെ സന്തോഷത്തിലാണ് ഷാലോം ഐസോ ജോണ്‍സ് ഞായറാഴ്ച തിരുവനന്തപുരത്തെത്തിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൌമാര കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് നാട്ടിലേക്കുപോകുമ്പോള്‍ മനസ്സില്‍ എ ഗ്രേഡ് സന്തോഷം.
'താന്‍ കുഴിച്ച കുഴിയില്‍' എന്നതായിരുന്നു ഹൈസ്കൂള്‍ വിഭാഗം കാര്‍ട്ടൂണ്‍ മത്സരത്തിലെ വിഷയം.

കൂടുതലൊന്നും ഷാലോമിന് ആലോചിക്കേണ്ടിവന്നില്ല. ബാര്‍ക്കോഴക്കേസില്‍ കുടുങ്ങിയ കെ എം മാണിയും കെ ബാബുവിന്റെയും ഇവര്‍ക്ക് നേതൃത്വംനല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു.   സ്വതഃസിദ്ധമായ ശൈലിയില്‍ ഹാസ്യത്തിന്റെ മേമ്പൊടിചേര്‍ത്ത് അതങ്ങ് കടലാസിലേക്ക് പകര്‍ത്തുകയേ വേണ്ടിവന്നുള്ളു. ആലപ്പുഴ എടത്വ കുന്തിരിക്കല്‍ സ്വദേശി റവ. ജോണ്‍ ഐസക്കിന്റെയും ഷേര്‍ളി ഐസക്കിന്റെയും രണ്ടാമത്തെ മകനായ ഷാലോം നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ളീഷ് മീഡിയം എച്ച്എസ്എസിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിയാണ്. കോട്ടയം സിഎംഎസ് കോളേജിലെ എംകോം വിദ്യാര്‍ഥി സ്നേഹ എല്‍സ ജോണ്‍സ് ആണ് സഹോദരി.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ