ഏകാഭിനയത്തില്‍ സഹോദരങ്ങളുടെ വിജയഗാഥ

Monday Jan 25, 2016
ആകാശ് ആഞ്ജനേയ്

തിരുവനന്തപുരം > ഏകാഭിനത്തില്‍ സഹോദരങ്ങളുടെ വിജയഗാഥ. മൂത്തകുന്നം എസ്എന്‍എം എച്ച്എസ്എസിലെ ആകാശ് ആഞ്ജനേയ് സഹോദരി പറവൂര്‍ സമൂഹം എച്ച്എസ്എസിലെ  (അമൃത കണ്ണന്‍ എന്നിവരാണ് ഈ മിടുക്കര്‍. പറവൂര്‍ അമൃതവാണിയില്‍ കണ്ണന്‍ ജി നാഥിന്റെയും സീമാ കണ്ണന്റെയും മക്കളാണ്. കലാഭവന്‍ നൌഷാദാണ് പരിശീലകന്‍. 

കലോത്സവവേദിയിലെ കോഴക്കളികളാണ് എച്ച്എസ്എസ് വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ ആകാശ് അവതരിപ്പിച്ചത്.  കഴിഞ്ഞ രണ്ടു തവണയും ജേതാവായ അകാശിനിത് ഹാട്രിക് നേട്ടം. സാറാജോസഫിന്റെ മുടിത്തെയ്യമാണ്  അമൃത വേദിയിലവതരിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം വിജയമാണ് അമൃതയുടെത്.

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്894
2പാലക്കാട്‌885
3കണ്ണൂർ 881
4മലപ്പുറം879
5എറണാകുളം871
6തൃശ്ശൂർ865
7കോട്ടയം824
8കാസർകോട്821
9തിരുവനന്തപുരം812
10ആലപ്പുഴ806
11കൊല്ലം793
12വയനാട്769
13പത്തനംതിട്ട756
14ഇടുക്കി722
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ