ക്ഷേത്രപ്രവേശനവും പിന്തിരിപ്പൻ ശക്തികൾക്കെതിരായ പോരാട്ടവും

1936 നവംബർ 12ന‌് തിരുവിതാംകൂർ ഗവൺമെന്റ‌് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ സാമൂഹ്യ പരിഷ‌്കരണമുന്നേറ്റത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളിലൊന്നാണ‌്. മധ്യകാല ജാതിമതവ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നാണ‌് ആ വിളംബരത്തിലൂടെ നിലംപതിച്ചത‌്. ക്ഷേത്രമെന്ന സ്ഥാപനം മധ്യകാലക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങൾ മാത്രമായിരുന്നില്ല, മധ്യകാല സമൂഹവ്യവസ്ഥയെയും മതജാതിഘടനയെയും നിർണയിച്ച ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായിരുന്നു. മതജാതി വ്യവസ്ഥകളും അവയനുസരിച്ചുള്ള സമൂഹക്രമങ്ങളും ദൈവനിശ്ചയമാണെന്ന‌് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ...

കൂടുതല്‍ വായിക്കുക