16 November Friday

സിംബാബ‌്‌വേ തെരഞ്ഞെടുപ്പുഫലം പ്രതിപക്ഷം തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


ഹരാരെ  > സിംബാബ‌്‌വേയിൽ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള സംഘർഷാവസ്ഥ തുടരുന്നു. പ്രസിഡന്റ‌് എമ്മേഴ‌്സൺ എംനഗാഗ്വയുടെ വിജയം തെരഞ്ഞെടുപ്പ‌്‌ കമീഷൻ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, പ്രതിപക്ഷം ഇത‌് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിൽ ക്രമക്കേട‌് നടന്നെന്നും വ്യാജഫലമാണ‌് പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷത്തെ എംഡിസി സഖ്യം പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ ഒരു അട്ടിമറിയും നടന്നിട്ടില്ലെന്ന‌് സിംബാബ‌്‌വേ തെരഞ്ഞെടുപ്പ‌് കമീഷൻ വ്യക്തമാക്കി.

റോബർട്ട‌് മുഗാബെ അധികാരഭ്രഷ്ടനായശേഷം നടന്ന തെരഞ്ഞെടുപ്പിൽ 50.8 ശതമാനം വോട്ടുനേടിയാണ‌് സാനു പിഎഫ‌് നേതാവായ എംനഗഗ്വ അധികാരം നിലനിർത്തിയത‌്. പ്രതിപക്ഷ സഖ്യസ്ഥാനാർഥിയായ നെൽസൺ ചാമിസക്ക‌് 44.3 ശതമാനം വോട്ടുലഭിച്ചു.

ബുധനാഴ‌്ച പ്രക‌്ഷോഭകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന‌് സൈന്യവും പൊലീസും തലസ്ഥാനമായ ഹരാരെയുടെ തെരുവുകളിൽ റോന്തുചുറ്റുകയാണ‌്. എല്ലാം സാധാരണനിലയിലായെന്നും കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിക്കണമെന്നും പൊലീസ‌് ഉച്ചഭാഷിണിയിലൂടെ ജനങ്ങളോട‌് ആഹ്വാനംചെയ‌്തു.

പ്രധാന വാർത്തകൾ
Top