25 September Tuesday
ഡിവൈഎഫ്ഐ നേതാക്കളായ പി എ മുഹമ്മദ് റിയാസ്,അഭോയ് മുഖര്‍ജി എന്നിവര്‍ പങ്കെടുക്കുന്നു

വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത് ജനറല്‍ കൗണ്‍സിന് നേപ്പാളില്‍ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 24, 2018

ന്യൂഡല്‍ഹി > വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഡെമോക്രാറ്റിക് യൂത്ത് ജനറല്‍ കൗണ്‍സില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ തുടങ്ങി.  പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ ഓലി ഉദ്ഘാടനം ചെയ്തു.39 രാജ്യങ്ങളില്‍നിന്നായി സോഷ്യലിസ്റ്റ്ജനാധിപത്യ യുവജന സംഘടനയുടെ ഭാരവാഹികളായ 70 പ്രതിനിധികളാണ് കൗണ്‍സിലില്‍ പങ്കെുടുക്കുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്.

ലോക സാമ്രാജ്യത്വത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുരാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ലോകത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ സോഷ്യലിസ്റ്റ് ബദല്‍ അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധിക്കെതിരെ കരുത്താര്‍ജ്ജിക്കുന്ന പ്രതിഷേധത്തെ മുതലെടുക്കാനുള്ള വംശീയമതവര്‍ഗീയ ശക്തികളുടെ നീക്കം ഗൗരവകരമാണ്. ഇത്തരം നീക്കങ്ങള്‍ ചെറുക്കുന്നതിനോടൊപ്പം സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും ശക്തമാക്കണമെന്ന് കൗണ്‍സില്‍ വിലയിരുത്തി. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം ചെയ്ത 13 പ്രക്ഷോഭകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി.

 

പ്രധാന വാർത്തകൾ
Top