19 January Saturday

ലോകബാങ്ക‌് പ്രസിഡന്റ‌് സ്ഥാനമൊഴിയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

വാഷിങ‌്ടൺ > ലോകബാങ്ക‌് പ്രസിഡന്റ‌് ജിം യോങ‌് കിം കാലാവധി കഴിയുന്നതിന‌് മുമ്പ‌് സ്ഥാനമൊഴിയുന്നു. 2022വരെ കാലാവധിയുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന‌് ഒഴിയുകയാണെന്ന‌് ജിം അറിയിച്ചു. ആറുവർഷമായി ലോകബാങ്ക‌് പ്രസിഡന്റായിരുന്നു.

ഇനിമുതൽ വികസ്വര രാജ്യങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി മറ്റൊരു സ്ഥാപനത്തിൽ ചേർന്ന‌് പ്രവർത്തിക്കുമെന്ന‌് ജിം അറിയിച്ചു. ലോകബാങ്ക‌് സിഇഒ ക്രിസറ്റാലിനാ ജോർജിയേവാ ഇടക്കാല പ്രസിഡന്റാകും.


പ്രധാന വാർത്തകൾ
Top