25 September Tuesday

ഷാംപെയിന്‍ തിരികെ കുപ്പിയിലേക്ക് പകര്‍ത്തി; എമിറേറ്റ്‌സ് വിമാനത്തിലെ പരിചാരിക വിവാദത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 14, 2017

വിമാനയാത്രക്കിടെ പരിചാരിക ഗ്ലാസില്‍ നിന്നും ഷാംപെയിന്‍ തിരികെ കുപ്പിയിലാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്തിലെ യാത്രക്കാരനാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുണ്ടായത്. എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ നടന്ന ദൃശ്യങ്ങളാണ് പുറത്തായതും സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നതും.  പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ ശക്തമായ പ്പ്രതിഷേധവും ഉണ്ടായി.

വളരെ മോശം പ്രവൃത്തിയാണ് നടന്നതെന്ന് വീഡിയോ കണ്ടവര്‍ ആരോപിച്ചു. ആയിരക്കണക്കിന് ഷെയറുകളാണ്‌ മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഉണ്ടായത്. റഷ്യന്‍ യാത്രക്കാരനായ യവെ്‌ഗേനി കയുമോവ് ദുബായിക്കുള്ള യാത്രക്കിടെ വീഡിയോ പകര്‍ത്തുകയായിരുന്നു. തികച്ചും യാദൃശ്ചികമായാണ് ദൃശ്യം ക്യാമറയില്‍ പതിഞ്ഞത്; കയുമോവ് പറഞ്ഞു. 

അതേസമയം, സംഭവത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. വലിയ തെറ്റൊന്നും സംഭവത്തില്‍ ഇല്ല എന്നും ഒരാളടെ ജോലി കളയാന്‍ മാത്രമേ വീഡിയോ കാരണമാകു എന്നും വിമര്‍ശനം ഉയര്‍ന്നു. എമിറേറ്റ്‌സ് മികച്ച സര്‍വ്വീസാണ് യാത്രക്കാര്‍ക്ക് നല്‍കുന്നതെന്നും വീഡിയയോയില്‍ കണ്ട പ്രവൃത്തിയെ കുറിച്ച് അന്വേഷിക്കുമെന്നും എമിറേറ്റ്‌സ് വക്താവും വ്യക്തമാക്കി. ഉപയോഗിക്കാത്ത മദ്യം കളയാനുള്ള എളുപ്പ വഴിയായാകാം സ്ത്രീ നടത്തിയതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top