19 November Monday

ബോട്ടില്‍ കയറിയ തിമിംഗലത്തിന്റെ പരാക്രമത്തില്‍ നാലുപേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 8, 2017

സിഡ്നി > മീന്‍പിടിത്ത ബോട്ടിലേക്ക് കയറിയ തിമിംഗലത്തിന്റെ അടിയേറ്റ് ഒരാള്‍ ബോധരഹിതനായി. നാലുപേര്‍ക്ക് പരിക്കേറ്റു. ഓസ്ട്രേലിയയുടെ വടക്കന്‍ തീരത്ത് തിങ്കളാഴ്ചയാണ് സംഭവം. ക്വീന്‍സ്ലാന്‍ഡ് പ്രദേശത്തുനിന്ന് വരികയായിരുന്ന സംഘത്തിന്റെ 30 അടി നീളമുള്ള ബോട്ടിലേക്ക് കുള്ളന്‍ തിമിംഗലം കയറുകയായിരുന്നു. അതിന്റെ പരാക്രമത്തില്‍ ബോട്ടിലുണ്ടായിരുന്ന എട്ട് പേരും തെറിച്ചുപോയി. ബോട്ട് മുകളിലേക്കുയര്‍ന്നു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലുപേര്‍ ആശുപത്രിയിലാണ്. ഒരാളുടെ മൂക്ക് തകര്‍ന്നു. മറ്റൊരാളുടെ മുഖമാകെ തകര്‍ന്നിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top