24 September Monday

ഉത്തരകൊറിയ ശത്രുവല്ലെന്ന് അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Aug 3, 2017

വാഷിങ്ടണ്‍ > അമേരിക്കവരെ ദൂരപരിധിയുള്ള ഭൂഖണ്ഡാന്തര ആണവമിസൈലുകള്‍ വിജയകരമായി ആവര്‍ത്തിച്ചു പരീക്ഷിച്ചതോടെ ഉത്തരകൊറിയയോടുള്ള സമീപനത്തില്‍ അമേരിക്ക തന്ത്രപരമായി ചുവടുമാറ്റി. ഉത്തരകൊറിയയുമായി ശത്രുതയില്ലെന്നും അവിടെ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ പരസ്യപ്രസ്താവന നടത്തി.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരംവരെ എത്താന്‍ കഴിയുന്ന ആണവമിസൈലാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷിച്ചത്. പകരത്തിനുപകരമുള്ള സൈനികനടപടി വിപത്തിലേക്ക് നയിക്കുമെന്ന ആശങ്ക ഉയരുമ്പോഴാണ് ഉത്തരകൊറിയയെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് ടില്ലേഴ്സണ്‍ രംഗത്തുവന്നത്. എന്നാല്‍, ഉത്തരകൊറിയയുമായി യുദ്ധമുണ്ടാകുമെന്ന നിലപാടാണ് പ്രസിഡന്റ് ട്രംപ് സ്വീകരിക്കുന്നതെന്ന് റിപ്പബ്ളിക്കന്‍ പാര്‍ടി സെനറ്റര്‍ ലിന്‍ഡ്സേ ഗ്രഹാം പറഞ്ഞു.

ഉത്തരകൊറിയ ലക്ഷമാക്കി സൈനിക സംവിധാനം ശക്തമാക്കുമ്പോള്‍ തന്നെ പരസമായ മൃദംസമീപനം സീകരിക്കാനാണ്  അമേരിക്കന്‍ നീക്കം. ഉത്തരകൊറിയ മേഖല സംഘര്‍ഷഭരിതമാകുന്നത് വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ഉത്തരകൊറിയയെ അനുനയപാതയിലേക്ക് കൊണ്ടുവന്ന് ആണവായുധവിമുക്തമാക്കുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. ഉത്തരകൊറിയ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നതിനോടുള്ള അമേരിക്കയുടെ എതിര്‍പ്പ് ടില്ലേഴ്സണ്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top