17 July Tuesday

വൈറ്റില - കുണ്ടന്നൂര്‍ മേല്‍പ്പാലം : ടെണ്ടര്‍ നടപടി തുടരാമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017

കൊച്ചി> വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ ഹൈക്കോടതിയുടെ അനുമതി . ടെന്‍ഡര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാരിനും കിഫ്ബിക്കും മുന്നോട്ട് പോകാം.

ടെന്‍ഡറില്‍ പങ്കെടുത്ത കൊച്ചിയിലെ സെഗുറോ ഫൌണ്ടേഷന്‍ എന്ന കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിവര്‍ഷം120 കോടിയുടെ അറ്റാദായം ഉള്ള കമ്പനികള്‍ക്കേ ടെന്‍ഡറില്‍ പങ്കെടുക്കാനാവൂ എന്ന നിബന്ധന ചോദ്യം ചെയ്താണ് കമ്പനി കോടതിയെ സമീപിച്ചിട്ടുള്ളത് .കേസ് 10 ദിവസം കഴിഞ്ഞ് പരിഗണിക്കും.
 

പ്രധാന വാർത്തകൾ
Top