22 November Thursday

വിജയ‌് മല്യയുടെ കൈമാറ്റം: ജയിലിന്റെ വീഡിയോദൃശ്യം നൽകണമെന്ന‌് ബ്രിട്ടീഷ‌് കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

ലണ്ടൻ > കോടികളുടെ വായ‌്‌‌‌പ തട്ടിപ്പുകേസിൽ രാജ്യംവിട്ട വിജയ‌് മല്യയെ ഇന്ത്യക്ക‌് കൈമാറണമെങ്കിൽ പാർപ്പിക്കുന്ന ജയിലിന്റെ വീഡിയോ ദൃശ്യങ്ങൾ നൽകണമെന്ന‌് ബ്രിട്ടീഷ‌് കോടതി. മല്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട‌് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ‌് യുകെ കോടതി ജഡ‌്ജ‌ി എമ്മ അർബത് നോട്ടിന്റെ നിർദേശം. ഇന്ത്യക്കുവേണ്ടി  ഹാജരായ അഭിഭാഷകർ ജയിലിന്റെ  ഫോട്ടോകൾ കൈമാറിയിരുന്നെങ്കിലും വീഡേിയോ ദൃശ്യങ്ങൾ കൈമാറണമെന്നായിരുന്നു ജഡ‌്ജ‌ി അറിയിച്ചത‌്. ജയിലിന്റെ ദൃശ്യം പകൽ വെളിച്ചത്തിൽ ചിത്രീകരിച്ച‌് അയക്കണമെന്നും നിർദേശമുണ്ട‌്. ജയിലിലെ സൗകര്യങ്ങൾ അറിയുന്നതിനാണ‌് കോടതിയുടെ നിർദേശങ്ങൾ. ലണ്ടനിലെ വെസ്റ്റ‌് മിനിസ്റ്റർ മജിസ‌്ട്രേട്ട‌് കോടതിയാണ‌്  കേസ‌് പരിഗണിക്കുന്നത‌്. കേസിൽ സെപ്തംബർ 12ന‌് വിധിപറയും. പൊതുമേഖലാ ബാങ്കുകളിൽനിന്ന‌് വൻ തുക വായ‌്പയെടുത്ത‌് തിരിച്ചടയ‌്ക്കാതെ രാജ്യംവിട്ട കേസാണ‌് കോടതി പരിഗണിക്കുന്നത‌്. 

ഇന്ത്യന്‍ സർക്കാർ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും മല്യ കോടതിയില്‍ പറഞ്ഞിരുന്നു. 1992ല്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ഒപ്പുവച്ച കൈമാറ്റ കരാറിന്റെ അടിസ്ഥാനത്തിൽ മല്യയെ കൈമാറണമെന്ന നിർദേശം ഇന്ത്യൻ അഭിഭാഷകർ കോടതിയിൽ അറിയിച്ചിരുന്നു. 17 ബാങ്കില്‍നിന്ന് 9000 കോടി രൂപയുടെ വായ്പ എടുത്തിട്ടുള്ള മല്യ അവ തിരിച്ചടയ്ക്കുന്നതില്‍ ക്രമക്കേട് കാട്ടിയത‌്. 2016 മാര്‍ച്ചുമുതല്‍ ലണ്ടനില്‍ കഴിയുന്ന മല്യ തിരിച്ച് ഇന്ത്യയിലേക്ക് വരില്ലെന്ന് അറിയിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top