21 November Wednesday

വിയത്‌നാം പ്രസിഡന്റ്‌ ട്രാൻ ദായ്‌ ക്വാങ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

ട്രാൻ ദായ്‌ ക്വാങ്

ഹാനോയ്‌ > വിയത്‌നാമിന്റെ പ്രസിഡന്റ്‌ ട്രാൻ ദായ്‌ ക്വാങ് അന്തരിച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തോടെ(പ്രാദേശിക സമയം) മിലിറ്ററി ഹോസ്‌പിറ്റലിലായിരുന്നു അന്ത്യം. 61 വയസുകാരനായ അദ്ദേഹം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാൽ ചികിത്സയിലായിരുന്നതായി വിയത്‌നാം ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

രാജ്യത്തും പുറത്തുമുള്ള വിദ്ഗ്‌ധരായ ഡോക്‌ടർമാരുടെ പരിശ്രമങ്ങൾക്ക്‌ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന്‌ വിയത്‌നാം ടെലിവിഷൻ റിപ്പോർട്ട്‌ ചെയ്‌തു.

1997ൽ കമ്മ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ വിയത്‌നാം പൊളിറ്റ്‌ ബ്യൂറോ അംഗമായ ട്രാൻ ദായ്‌ ക്വാങ് 2016ലാണ്‌ വിയത്‌നാമിന്റെ പ്രസിഡന്‌റായി തെരഞ്ഞെടുക്കപ്പെടുന്നത്‌. പ്രസിഡന്റാണ്‌ വിയത്‌നാം പീപ്പിൾസ്‌ ആംഡ്‌ ഫോർസസിന്റെ കമാൻഡർ ഇൻ ചീഫ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top