24 September Monday

ഉപരോധ ഭീഷണി മുഴക്കി യുഎസ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

വാഷിങ്ടണ്‍ > കുപ്രചാരണങ്ങളും അട്ടിമറിശ്രമങ്ങളും ഫലംകാണാതെ വന്നതോടെ വെനസ്വേലയിലെ ജനകീയ വിധിയെഴുത്തിനെ തള്ളിപ്പറഞ്ഞ് അമേരിക്ക. 80 ലക്ഷത്തിലേറെ പേര്‍ വോട്ടുചെയ്ത വെനസ്വേലന്‍ ദേശീയ ഭരണഘടനാ നിര്‍മാണസഭാ തെരഞ്ഞെടുപ്പിനെ അപലപിച്ച അമേരിക്ക വെനസ്വേലയ്ക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭീഷണിമുഴക്കി. മഡുറോയുടെ ഭരണസമിതിയിലെ 13 പ്രമുഖര്‍ക്കെതിരെ അമേരിക്ക ഇതിനോടകം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെനസ്വേലയിലെ പുതിയ ഭരണഘടനാസഭ അംഗങ്ങള്‍ക്കെതിരെ ശക്തമായ ഉപരോധനടപടി ആരംഭിക്കുമെന്ന് അമേരിക്ക അറിയിച്ചു. വെനസ്വേലയില്‍ ഏകാധിപത്യത്തിന്റെ ശില്‍പ്പനിര്‍മാണം നടക്കുകയാണെന്ന് അമേരിക്കയുടെ യുഎന്‍ സ്ഥാനപതി നിക്കി ഹാലി ആക്ഷേപിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top