20 September Thursday

ട്രംപിന്റെ നിയമ വക്താവ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 22, 2017

വാഷിങ്ടണ്‍ > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിയമസംഘത്തിലെ വക്താവ് രാജിവച്ചു. മാര്‍ക്ക്കൊരളോ ആണ് രാജിവച്ചത്. രണ്ടുമാസം മുമ്പാണ് ഇയാള്‍ ട്രംപിന്റെ നിയമസംഘത്തിന്റെ വക്താവായി ചുമതലയേറ്റത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ റഷ്യന്‍ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തോട് നിയമസംഘം പുലര്‍ത്തുന്ന അഭിപ്രായവ്യത്യാസങ്ങളോട് വിയോജിച്ചാണ് രാജി. കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ കൌണ്‍സല്‍ റോബര്‍ട്ട് മുള്ളറുമായി  മാര്‍ക്ക് കൊരളോക്ക് അടുത്ത ബന്ധമാണ്.  നേരത്തെ റോബര്‍ട്ട് മുള്ളര്‍ മാര്‍ക്കിനെ പരസ്യമായി പ്രശംസിക്കുകയും ചെയ്തിരുന്നു.

പ്രധാന വാർത്തകൾ
Top