Top
19
Thursday, October 2017
About UsE-Paper

യുദ്ധത്തിന് കോപ്പുകൂട്ടുന്നത് അമേരിക്ക: ഉത്തര കൊറിയ

Friday Oct 13, 2017
വെബ് ഡെസ്‌ക്‌

മോസ്കോ > ഐക്യരാഷ്ട്ര സഭയില്‍ ഉത്തരകൊറിയക്കെതിരെ പ്രകോപനപരമായി സംസാരിച്ച് യുദ്ധത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഉത്തരകൊറിയന്‍ വിദേശമന്ത്രി റി യൊങ് ഹൊ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് അന്നുമായി വാക്കുകള്‍കൊണ്ട് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നും റി യൊങ് ഹൊ പറഞ്ഞു.

ഉത്തരകൊറിയക്കെതിരെ യുഎന്‍ കൊണ്ടുവന്ന പുതിയ ഉപരോധം യുദ്ധസമാനമാണ്. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഉത്തരകൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ യുഎന്നിലെ തന്റെ കന്നി പ്രസംഗത്തില്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ആണവപരീക്ഷണങ്ങളില്‍നിന്ന് ഉത്തരകൊറിയ പിന്തിരിയണമെന്നു പറഞ്ഞ ട്രംപ് കിം ജോങ് അന്നിനെ 'റോക്കറ്റ്മാന്‍' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തെന്ന് റി യൊങ് ഹൊ പറഞ്ഞു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!