25 September Tuesday

യുഎസ് യുദ്ധപദ്ധതി ഉത്തരകൊറിയ ചോര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 11, 2017

സോള്‍ > ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സംയുക്ത യുദ്ധപദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഹാക്കര്‍മാരെ ഉപയോഗിച്ച് കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഏറ്റവും പുതിയ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തിയതായി ഡെമോക്രാറ്റിക് പാര്‍ടി പ്രതിനിധി ലീ ഷോള്‍ഹീയാണ് വെളിപ്പെടുത്തിയത്.

എന്നാല്‍, സൈബര്‍ ആക്രമണം സംബന്ധിച്ച ആരോപണം ഉത്തരകൊറിയ നിഷേധിച്ചു. 235 ജിബി സൈനിക രേഖകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് വെളിപ്പെടുത്തല്‍. ചോര്‍ത്തിയവയില്‍ 80 ശതമാനം ഏതൊക്കെയാണെന്ന് അന്വേഷണം ആരംഭിച്ചു.
 

പ്രധാന വാർത്തകൾ
Top