16 November Friday

യുഎസ‌് തെരഞ്ഞെടുപ്പ്‌: വിദേശ ഇടപെടൽ അനുവദിക്കില്ലെന്ന്‌ ട്രംപ‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

വാഷിങ‌്ടൺ > അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ ഒരു തരത്തിലുള്ള വിദേശ ഇടപെടലുകളും അനുവദിക്കില്ലെന്നും ഇത്തരം നീക്കങ്ങളുണ്ടായാൽ ശക്തമായി നേരിടുമെന്നും പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. അമേരിക്കൻ പൊതുതെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന വിദേശ പൗരന്മാർക്കെതിരെ വിലക്കുകളടക്കം നിർദേശിക്കുന്ന വിജ്ഞാപനത്തിൽ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിരുന്നെന്നും ട്രംപിന്റെ വിജയത്തിൽ ഇത‌് നിർണായക സ്വാധീനം ചെലുത്തിയെന്നും ആരോപണം ഉയർന്നിരുന്നു.


പ്രധാന വാർത്തകൾ
Top