14 August Tuesday

യുഎസ് യുദ്ധക്കപ്പൽ അതിർത്തി ലംഘിച്ചെന്ന് ചൈന

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018

ബെയ്‍ജിങ്‍ > യുഎസ്‍ യുദ്ധക്കപ്പൽ അനുമതികൂടാതെ സമുദ്രാതിർത്തി കടന്നുവെന്ന് ചൈന. മേഖലയിലെ പരമാധികാരം സംരക്ഷിക്കുന്നതിൽ അടിയന്തര നടപടി സ്വീകരിച്ചുവെന്ന് ചൈന വ്യക്തമാക്കി. ഇക്കഴിഞ്ഞ 17 നാണ് യു എസ്‍ യുദ്ധക്കപ്പലായ യുഎസ്‍എസ്‍എസ്‍ ഹോപ്പർ ഹ്വാങ്‍യാനിൽനിന്ന് 12 നോട്ടിക്കൽ മൈൽ അകലെവരെ എത്തിയതെന്ന് ചൈനയുടെ വിദേശമന്ത്രാലയം അറിയിച്ചു. മന്ത്രാലയ വെബ്‍സൈറ്റിൽ  ആണ് ഇക്കാര്യം അറിയിച്ചത്‍. തെക്കൻ ചൈനാ കടലിൽ ചൈനയും ഫിലിപ്പീൻസും തങ്ങളുടേതെന്ന് അവകാശമുന്നയിക്കുന്ന തർക്കപ്രദേശമാണ് ഹ്വാങ്‍യാൻ ദ്വീപ്‍. കടന്നുകയറ്റം ശ്രദ്ധയിൽപെട്ടതോടെ മടങ്ങിപോകാൻ കപ്പലിനോടാവശ്യപ്പെട്ടുവന്ന് ചൈനീസ്‍ വിദേശമന്ത്രാലയ വക്താവ്‍ ലു കാങ്‍ പറഞ്ഞു.
അതേസമയം മേഖലയിൽ സൈനിക വിന്യാസം നടത്തിയും കൃത്രിമ ദ്വീപുകൾ നിർമിച്ചും ചൈന സഞ്ചാരസ്വാതന്ത്ര്യം വിലക്കുകയാണെന്ന് അമേരിക്ക ആരോപിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top