Top
19
Friday, January 2018
About UsE-Paper
സാമ്പത്തിക സഹായം അവസാനിപ്പിച്ചു

പാകിസ്ഥാന്‍ 15 വര്‍ഷമായി യുഎസിനെ വിഡ്ഢിയാക്കി: ട്രംപ്

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌


വാഷിങ്ടണ്‍ > പതിനഞ്ചു വര്‍ഷമായി പാകിസ്ഥാന്‍ തങ്ങളെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍നിന്ന് പാകിസ്ഥാനുള്ള സാമ്പത്തികസഹായം അവസാനിപ്പിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്. 'ഇനിയില്ല' എന്നും ട്രംപ് കുറിപ്പില്‍ പറയുന്നു. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം തുടരില്ലെന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു.

കഴിഞ്ഞ 15 വര്‍ഷമായി 3300 കോടി ഡോളറാണ് പാകിസ്ഥാന് നല്‍കിയതെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നല്‍കിയ പണത്തിനുപകരം നുണയും കാപട്യവും മാത്രമാണ് തിരികെ ലഭിച്ചത്. 2002 മുതല്‍ 3300 കോടി ഡോളറാണ് അമേരിക്ക പാകിസ്ഥാന് നല്‍കിയത്.  ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തിനുള്ള 25.5 കോടി ഡോളര്‍ സാമ്പത്തികസഹായം നിര്‍ത്തിവയ്ക്കുന്നതായി അമേരിക്ക ആഗസ്തില്‍ വെളിപ്പെടുത്തിയിരുന്നു.
 

Related News

കൂടുതൽ വാർത്തകൾ »