24 September Monday

യുഎസ് ആക്രമണത്തില്‍ 16 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

കാണ്ഡഹാര്‍ > അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ രണ്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെ 16 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.താലിബാന്‍ സംഘമാണെന്ന് തെറ്റിദ്ധരിച്ചാണ് അമേരിക്ക ആക്രമിച്ചതെന്നാണ് വിവരം.

താലിബാന്‍ അധീന മേഖലയിലുള്ള ഗ്രാമം ഒഴിപ്പിക്കുന്ന അഫ്ഗാന്‍ സേനയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അഫ്ഗാനിലെ നാറ്റോ സഖ്യസേന ഖേദം പ്രകടിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും നാറ്റോസേന പ്രസ്താവന ഇറക്കി. അതേസമയം ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രിമാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 18 അഫ്ഗാന്‍ സ്വദേശികളും 2016 നവംബറിലുണ്ടായ ആക്രമണത്തില്‍ 32 പേരും കൊല്ലപ്പെട്ടിരുന്നു. 2015 ഒക്ടോബറില്‍ അഫ്ഗാനിലെ ആശുപത്രിക്കു നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തില്‍ 42 പേരും കൊല്ലപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top