23 September Sunday

യുഎസ് പാരീസ് ഉടമ്പടിയില്‍ തുടരണമെന്ന് യുഎന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 6, 2017

ഹേഗ് > 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ തുടരാന്‍ അമേരിക്കയോട് അപേക്ഷിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗ്യുട്ടറസ്. കരാറില്‍നിന്ന് പിന്മാറുകയാണെന്നു കാണിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് അമേരിക്ക കത്ത് നല്‍കിയ സാഹചര്യത്തിലാണ് ഗ്യുട്ടറസിന്റെ നടപടി. യുഎന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലിയാണ് കരാറില്‍നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കയുടെ താല്‍പ്പര്യം അറിയിച്ചത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷമാണ് അമേരിക്ക കരാറില്‍നിന്ന് പിന്മാറണമെന്ന ആവശ്യമുയര്‍ത്തിയത്. അധികാരമേറ്റ് രണ്ടുമാസത്തിനകം ട്രംപ് ഇക്കാര്യം ഐക്യരാഷ്ട്രസഭയെ അറിയിക്കുകയും ചെയ്തു. കരാറിന്റെ 28ാം വകുപ്പുപ്രകാരം അംഗരാജ്യങ്ങള്‍ക്ക് കരാര്‍ നിലവില്‍വന്ന് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും വിട്ടുപോകാം.
 

പ്രധാന വാർത്തകൾ
Top