23 July Monday

പുതിയ കൂട്ടായ്മക്ക് സൗദിയും യുഎഇയും

അനസ് യാസിന്‍Updated: Wednesday Dec 6, 2017
മനാമ > 38ാമത് ജിസിസി ഉച്ചകോടി കുവൈത്തില്‍ ആരംഭിച്ചിരിക്കെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന് (ജിസിസി) പുറമേ സൗദി അറേബ്യയും യുഎഇയും. പുതിയ സൈനിക സഖ്യം രൂപീകരിക്കുന്നു. 
 
സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായി യുഎഇ വിദേശ മാന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നിവയാണ് ജി.സി.സിയിലെ മറ്റ് അംഗരാജ്യങ്ങള്‍. 
 
ഖത്തറിനെതിരായ സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആരംഭിച്ച ഉപരോധം ചൊവ്വാഴ്ച ആറു മാസം പിന്നിട്ടു. ഉപരോധം അയവില്ലാതെ തുടരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി കുവൈത്ത് സിറ്റിയിലെ അല്‍ ബയാന്‍ കൊട്ടാരത്തിലുള്ള അല്‍ തഹ്‌രിര്‍ ഹാളില്‍ ജിസിസി ഉച്ചകോടി ആരംഭിച്ചത്. കസൗദി, യുഎഇ, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് രാഷ്ട്ര തലന്‍മാര്‍ ഉച്ചകോടിക്ക് എത്തിയിട്ടില്ല. ഇതിനു പകരം യുഎഇ വിദേശ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, സൗദി വിദേശ മന്ത്രി ആദെല്‍ അല്‍ ജുബൈര്‍, ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ബിന്‍ മുബാറക്, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് എന്നിവരാണ് ഉച്ചകോടിക്ക് എത്തിയത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദും ഉച്ചകോടിക്കായി കുവൈത്തില്‍ എത്തി. 
 
ഉച്ചകോടിയുടെ മുന്നോടിയായി രാവിലെ ജിസിസി വിദേശ കാര്യ മന്ത്രിമാര്‍ കുവൈത്തില്‍ യോഗം ചേര്‍ന്നു അജണ്ടക്ക് അന്തിമ രൂപം നല്‍കി. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമയാണ് ആറ് അഗം രാജ്യങ്ങളിലെയും വിദേശ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top