21 November Wednesday

ഇറാൻ ഉപരോധം: ബ്രിട്ടൻ ഒപ്പംവേണമെന്ന‌് യുഎസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

വാഷിങ‌്ടൺ > ഇറാനെതിരെ തങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിന‌് ബ്രിട്ടൻ പൂർണപിന്തുണ നൽകണമെന്ന‌് അമേരിക്ക ആവശ്യപ്പെട്ടു. ഇറാൻ ആഗോളതലത്തിൽ യുദ്ധത്തിനും ദുഷ‌്പ്രവൃത്തികൾക്കും പണം നൽകുകയാണെന്ന‌് ബ്രിട്ടനിലെ അമേരിക്കൻ അംബാസഡർ വൂഡി ജോൺസൺ പറഞ്ഞു. ഈ സാഹചര്യത്തിൽ അമേരിക്ക അവർക്കുമേൽ സമ്മർദം ഏർപ്പെടുത്തുകയാണ‌്.  ബ്രിട്ടനും ഇതിനെ പിന്തുണക്കുന്നതോടൊപ്പം  ഇറാനുമായുള്ള 2015ലെ ആണവകരാറിൽനിന്ന‌് പിന്മാറണം. നീതിയുക്തമായ ഒരു കരാർ ഉണ്ടാക്കാൻ ബ്രിട്ടന്റെ സഹായം കൂടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരായ ഉപരോധത്തിന‌് ബ്രിട്ടനടക്കമുള്ള സഖ്യരാജ്യങ്ങൾ പിന്തുണ നൽകാത്ത സാഹചര്യത്തിലാണ‌് അമേരിക്ക വാക്കാൽ ആവശ്യമുന്നയിച്ചത‌്. കഴിഞ്ഞയാഴ‌്ചയാണ‌് ഇറാനുമേലുള്ള ഉപരോധങ്ങൾ അമേരിക്ക പുനഃസ്ഥാപിച്ചത‌്. എന്നാൽ, യൂറോപ്യൻ യൂണിയനും ബ്രിട്ടനും  അടക്കമുള്ള സഖ്യരാജ്യങ്ങൾ ഇതിനെ പിന്തുണച്ചിട്ടില്ല. ഇറാനുമായുള്ള വ്യാപാരബന്ധത്തിൽനിന്ന‌് അമേരിക്കൻ ഉപരോധത്തിന്റെ പേരിൽ പിന്മാറേണ്ടതില്ലെന്ന‌് യൂറോപ്യൻ യൂണിൻ അറിയിച്ചിട്ടുണ്ട‌്. റഷ്യയും ചൈനയും ഇറാനെ പിന്തുണക്കുകയാണ‌്. ഇതോടെ ആഗോളതലത്തിൽ അമേരിക്ക ഒറ്റപ്പെട്ടിരിക്കുകയാണ‌്.

പ്രധാന വാർത്തകൾ
Top