Top
19
Monday, February 2018
About UsE-Paper

ഏകാന്തതയെ നേരിടാൻ ബ്രിട്ടനിൽ വകുപ്പും മന്ത്രിയും

Thursday Jan 18, 2018
വെബ് ഡെസ്‌ക്‌

ലണ്ടൻ > ഒറ്റപ്പെടൽ അനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബ്രിട്ടനിൽ 'ലോൺലിനെസ്' വകുപ്പിന് രൂപം നൽകി. ഏകാന്തതയെയും സാമൂഹ്യ ഒറ്റപ്പെടലിനെയും ചെറുക്കുന്നതിനാണ് പ്രത്യേക വകുപ്പും  മന്ത്രിയും. പ്രധാനമന്ത്രി തെരേസ മെയാണ് വലതുപക്ഷ തീവ്രവാദികൾ കൊലപ്പെടുത്തിയ ലേബർ പാർടി എംപി ജോ കോക്‌സിന്റെ സ്‌മരണാർഥം പുതിയ വകുപ്പ് രൂപീകരിച്ചത്.

നിലവിൽ സ്‌പോർട്‌സ്, സിവിൽ സൊസൈറ്റി വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ട്രേസി ക്രൗച്ചിനാണ് പുതിയ വകുപ്പിന്റെ അധിക ചുമതല. ബ്രിട്ടനിൽ ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണം 90 ലക്ഷത്തിലധികം വരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രണ്ടു ലക്ഷത്തോളം പേർ മാസത്തിൽ ഒരിക്കൽപ്പോലും സൗഹൃദസംഭാഷണങ്ങളിൽ ഏർപ്പെടുന്നില്ല. 18നും 34നുമിടെ പ്രായമുള്ള ഭിന്നശേഷിക്കാരിൽ 85 ശതമാനവും ഒറ്റപ്പെടൽ അനുഭവിക്കുന്നുവെന്നാണ് കണക്ക്.