22 May Tuesday

ഗ്രീന്‍ലാന്‍ഡില്‍ ഭൂചലനം; സുനാമി

വെബ് ഡെസ്‌ക്‌Updated: Monday Jun 19, 2017

നൂക്> ഗ്രീന്‍ലാന്‍ഡ് ദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി തിരകള്‍ ആഞ്ഞടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിനും ആര്‍ടിക് സമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാഡിലെ വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാലു പേരെ കാണാതായി. 11 വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

 

പ്രധാന വാർത്തകൾ
Top