15 November Thursday

ട്രംപ‌് സിംഗപ്പുർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ‌്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018

സിംഗപ്പുർ > ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ‌് അന്നുമായുള്ള നിർണായക കൂടിക്കാഴ‌്ചയ‌്ക്കുമുമ്പ‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌് സിംഗപ്പുർ പ്രധാനമന്ത്രി ലീ ഹസീൻ ലൂങ്ങുമായി കൂടിക്കാഴ‌്ച നടത്തി. യുഎസ‌് വിദേശ സെക്രട്ടറി മൈക‌് പോംപിയോ, സുരക്ഷാ ഉപദേഷ്ടാവ‌് ജോൺ ബോൾട്ടൺ, വൈറ്റ‌് ഹൗസ‌് പ്രസ‌് സെക്രട്ടറി സാറ സാൻഡേഴ‌്സ‌്,  വൈറ്റ‌് ഹൗസ‌് ഉദ്യോഗസ്ഥൻ ജോൺ കെല്ലി എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു.

ചൊവ്വാഴ‌്ച ഉത്തരകൊറിയയുമായി വളരെ നിർണായകമായ കൂടിക്കാഴ‌്ചയാണ‌് നടക്കാനുള്ളതെന്നും ചർച്ച വിജയിക്കുമെന്നാണ‌് കരുതുന്നതെന്നും ട്രംപ‌് പറഞ്ഞു. കൂടിക്കാഴ‌്ചയ‌്ക്കായി എത്തിയ ട്രംപിനും അന്നിനും പഴുതടച്ച സുരക്ഷയാണ‌് സിംഗപ്പുർ സർക്കാർ ഒരുക്കിയത‌്. കിമ്മിന്റെ താമസസ്ഥലം അടക്കമുള്ള വിവരങ്ങൾ അതീവ രഹസ്യമായാണ‌് സർക്കാർ സൂക്ഷിച്ചിരിക്കുന്നത‌്. ഇരുനേതാക്കളും ഞായറാഴ‌്ച സിംഗപ്പുരിൽ എത്തിയിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top