ന്യൂഡല്‍ഹി > ബംഗാളില്‍നിന്ന് ബംഗ്ലാദേശിലേക്ക് ട്രെയിന്‍സര്‍വീസ് ആരംഭിച്ചു. കൊല്‍ക്കത്തയില്‍നിന്ന് കുല്‍ന, ബംഗ്ലാദേശിലെ വ്യവസായിക നഗരമായ സൗത്ത് വെസ്റ്റേണ്‍ എന്നിവിടങ്ങളിലേക്ക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസാണ് ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ട്രെയിന്‍ സര്‍വീസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവര്‍ ഡല്‍ഹി, ധാക്ക, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു.
456 സീറ്റുള്ള ബന്ധന് എക്സ്പ്രസ് സര്‍വീസ് ആഴ്ചയില്‍ ഒരുദിവസം ഇരുരാജ്യങ്ങളിലുമായി 177 കിലോമീറ്റര്‍ സര്‍വീസ് നടത്തും. സമീപകാലത്തായി അതിര്‍ത്തി കടന്നുപോകുന്ന രണ്ടാമത്തെ ട്രെയിനാണ് ബന്ധന് എക്സ്പ്രസ്. 2008ല്‍ കൊല്‍ക്കത്തയില്‍നിന്ന് ധാക്കയിലേക്ക് മൈത്രി എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു. .