17 July Tuesday

ഈജിപ്ത് ട്രെയിനപകടം: മരണം 44

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

കെയ്റോ > ഈജിപ്തില്‍ വെള്ളിയാഴ്ച നടന്ന ട്രെയിനപകടത്തില്‍ മരണം 44 ആയി. 180 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടന്നയിടത്ത് അവശിഷ്ടങ്ങള്‍ നീക്കംചെയ്യുന്നത് തുടരുകയാണ്. അലക്സാന്‍ഡ്രിയയില്‍നിന്ന് കെയ്റോയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ പോര്‍ട്ടില്‍നിന്ന് വരികയായിരുന്ന ട്രെയിനിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ട്രെയിനപകടങ്ങള്‍ ഈജിപ്തില്‍ തുടര്‍ക്കഥയാണ്.

പ്രധാന വാർത്തകൾ
Top