19 November Monday

തായ്ലൻഡിൽ ബസിന് തീപിടിച്ച് 20 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 31, 2018

ബാങ്കോക് > തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് മ്യാൻമറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളെയും കൊണ്ടുപോയ ബസിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. മൂന്നുപേർക്ക് പൊള്ളലേറ്റു. 47 പേരാണ് ബസിലുണ്ടായിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല. തൊഴിലാളികളെയും കൊണ്ടുപോയ നാല് ബസിൽ ഒന്നിനാണ് തീപിടിച്ചത്.

 കഴിഞ്ഞയാഴ്ച തായ്ലൻഡിലെ വടക്കുകിഴക്കൻ മേഖലയിൽ നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു.

പ്രധാന വാർത്തകൾ
Top