15 October Monday

കോംഗോയില്‍ യുഎന്‍ സമാധാന സംഘത്തിനുനേര്‍ക്ക് ആക്രമണം 19 മരണം

വെബ് ഡെസ്‌ക്‌Updated: Saturday Dec 9, 2017


കിന്‍ഷാസ > ഡിആര്‍ കോംഗോയില്‍ ഭീകരാക്രണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനദൌത്യ സംഘത്തിലെ 14പേരും കോംഗോ വ്യോമസേനയിലെ അഞ്ച് സൈനികരും കൊല്ലപ്പെട്ടു. അമ്പതിലേറെ ദൌത്യസംഘാംഗങ്ങള്‍ക്കും പരിക്കേറ്റു. കോംഗോയില്‍ യുഎന്‍ സംഘത്തിനെതിരെയുണ്ടാകുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും നീചമായ  യുദ്ധക്കുറ്റമാണിതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഡി ആര്‍ കോംഗോയിലെ വടക്കുകിഴക്കന്‍  നഗരമായ ബെനിയിലെ യുഎന്‍ താവളത്തിലെ വൈദ്യസഹായസംഘത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.താന്‍സാനിയന്‍ വംശജരാണ് കൊല്ലപ്പെട്ടവരിലേറെയും.

 

പ്രധാന വാർത്തകൾ
Top