Top
24
Saturday, February 2018
About UsE-Paper

സിറിയയിലെ യുഎസ് സേനയെ ചെറുക്കണമെന്ന്

Wednesday Jan 17, 2018
വെബ് ഡെസ്‌ക്‌

അങ്കാറ > സിറിയയിൽ കുർദുകളുടെ നേതൃത്വത്തിൽ അതിർത്തി സംരക്ഷണസേന രൂപീകരിക്കാനുള്ള അമേരിക്കയുടെ നീക്കം ചെറുക്കണമെന്ന് നാറ്റോയോട് തുർക്കി ആവശ്യപ്പെട്ടു. സൈനികമേധാവി ബ്രസൽസിലെത്തി ഇക്കാര്യം ചർച്ചചെയ്യുമെന്ന് തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ പറഞ്ഞു. ഭീകരതയുടെ സൈന്യത്തെയാണ് അമേരിക്ക ഉണ്ടാക്കുന്നതെന്ന് തുർക്കി കുറ്റപ്പെടുത്തിയിരുന്നു. കുർദ് പോരാളികൾ ഭീകരസംഘടനയുടെ ഭാഗമാണെന്നാണ് തുർക്കിയുടെ ആരോപണം.