20 April Friday

സിറിയൻ ദൗത്യം വിജയമെന്ന് ട്രംപ്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 17, 2018


വാഷിങ്ടൺ > സിറിയയിലെ ആക്രമണം വൻ വിജയമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കാനായെന്നും ആക്രമണത്തിൽ ബ്രിട്ടനോടും ഫ്രാൻസിനോടും നന്ദി പറയുന്നതായും ട്രംപ് ട്വിറ്ററിൽ കുറിച്ചു. ശനിയാഴ്ചയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സംയുക്തമായി സിറിയയിലെ ദ്യൂമയിൽ മിസൈൽ ആക്രമണം നടത്തിയത്. സംഭവത്തിനെതിരെ ശക്തമായ പ്രതികരണവുമായി റഷ്യ രംഗത്ത് എത്തിയിരുന്നു. റഷ്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്ര സഭ യോഗം ചേർന്നു.

എന്നാൽ, വിഷയത്തിലെ റഷ്യൻ പ്രമേയം ഭൂരിപക്ഷമില്ലാത്തതിനാൽ തള്ളി. റഷ്യയുടെ പ്രമേയത്തെ ചൈനയും ബൊളീവിയയും മാത്രമാണ് അനുകൂലിച്ചത്. സുരക്ഷാ കൗൺസിൽ യോഗത്തിൽ സിറിയയുടെ മേലുള്ള നിയന്ത്രണങ്ങൾ കുറയ്ക്കണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സിറിയയിലെ രാസായുധശേഖരത്തെ സംബന്ധിച്ച് അന്വേഷണമാകമെന്നും പറഞ്ഞു.

സിറിയക്ക് എതിരെ ഫ്രാൻസ് യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ പറഞ്ഞു. യുഎസിന്റെ സിറിയൻ ദൗത്യത്തിന് മാറ്റമൊന്നുമില്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സിറിയ രാസായുധം പ്രയോഗിക്കാൻ മുതിർന്നാൽ ഇനിയും ആക്രമണം നടത്തുമെന്ന് യുഎസ് അംബാസഡർ നിക്കി ഹാലി പറഞ്ഞു.

പ്രധാന വാർത്തകൾ
Top