23 September Sunday

സുമാത്ര ബോട്ടുദുരന്തം: സ്രാങ്ക‌് കസ‌്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


ജക്കാർത്ത

ഇന്തോനേഷ്യയിലെ സുമാത്ര തോബ തടാകത്തിൽ 192 പേരെ കാണാതായ സംഭവത്തിൽ കടത്തുബോട്ട‌് സ്രാങ്കിനെ പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. തിങ്കളാഴ‌്ചയാണ‌് തോബ തടാകത്തിൽ കടത്തുബോട്ട‌് മുങ്ങിയത‌്. പരമാവധി 42 പേരെ കടത്താവുന്ന ബോട്ടിൽ അഞ്ചിരട്ടിയിലേറെ ആൾക്കാരെയും വാഹനങ്ങളും കയറ്റിയതിനാണ‌് ബോട്ട‌ിന്റെ സ്രാങ്കിനെ പിടികൂടിയതെന്ന‌് പൊലീസ‌് അറിയിച്ചു.

കസ‌്റ്റഡിയിലെടുത്ത സ്രാങ്കിനെ ഇതുവരെ ചോദ്യംചെയ‌്തിട്ടില്ല. ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണിതെന്ന‌് പൊലീസ‌് അറിയിച്ചു.കാണാതായ 192 പേർക്കുവേണ്ടി തെരച്ചിൽ തുടരുകയാണ‌്. ഇതുവരെ മൂന്നു മൃതദേഹമാണ‌് കണ്ടെടുത്തത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top