19 September Wednesday
സെനറ്റ് സംയുക്ത സമിതിക്ക് മുന്നില്‍ ഹാജരായി

ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോരൽ എന്റെ വലിയ പിഴ: സുക്കര്‍ബര്‍ഗ്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 11, 2018

 വാഷിങ്ടണ്‍ > ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അമേരിക്കന്‍ സെനറ്റ് സംയുക്ത സമിതിക്കു മുന്നില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പുചോദിച്ച് ഫെയ്സ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്ക് നല്ല രീതിയില്‍ മാത്രമാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.

വിവരങ്ങള്‍ ചോര്‍ത്തല്‍, വ്യാജ വാര്‍ത്തകള്‍, തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ എന്നിവ തടയുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. അത് ഞങ്ങളുടെ ഏറ്റവും വലിയ വീഴ്ചയാണ്. അതിന് ലോകത്തോട് മാപ്പ് ചോദിക്കുന്നു. ഞാനാണ് ഫെയ്സ്ബുക്ക് ആരംഭിച്ചതും നടത്തുന്നതും. അതിനാല്‍ ഞാന്‍ തന്നെയാണ് പിഴവിന്റെ ഉത്തരവാദിയും- സുക്കര്‍ബര്‍ഗ് പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക എങ്ങനെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നത് ഞങ്ങള്‍ അന്വേഷിക്കുകയാണ്.

ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അവര്‍ ആപ് നിര്‍മാതാക്കളില്‍നിന്ന്  വന്‍തുക പ്രതിഫലമായി നല്‍കി ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതായാണ് മനസ്സിലായതെന്നും സെനറ്റ് സംയുക്ത സമിതിക്കു സുക്കര്‍ബര്‍ഗ് പറഞ്ഞു.

പ്രധാന വാർത്തകൾ
Top