22 September Saturday

ട്രംപിനെതിരെ ലൈംഗികാരോപണം: സ‌്റ്റോമി ഡാനിയൽസ‌് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


വാഷിങ‌്ടൺ> അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിനെതിരെ ലൈംഗികാരോപണമുയർത്തിയ പോൺ താരം സ‌്റ്റോമി ഡാനിയൽസ‌് അറസ്റ്റിൽ. കൊളംബസിലെ ഒഹിയോയിലുള്ള ക്ലബിൽവച്ച‌് ബുധനാഴ‌്ചയാണ‌് സ‌്റ്റോമി ഡാനിയൽസിനെ കസ്റ്റഡിയിലെടുത്തത‌്. ക്ലബിൽവച്ച‌് അപമര്യാദയായി പെരുമാറിയതിനാണ‌് അറസ‌്റ്റെന്നാണ‌് പൊലീസ‌് വിശദീകരണം.

എന്നാൽ, ട്രംപിനെതിരായ പരാമർശം നടത്തിയതിനുള്ള പ്രതികാര നടപടിയാണ‌് അറസ‌്റ്റെന്ന‌് സ‌്റ്റോമി ഡാനിയൽസിന്റെ അഭിഭാഷകൻ ആരോപിച്ചു.
2006ൽ ട്രംപുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന‌് സ‌്റ്റോമി ഡാനിയൽസ്‌ വെളിപ്പെടുത്തിയത‌് ഏറെ വിവാദമായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top