22 September Saturday

മെക്സിക്കോയില്‍ കൊടുങ്കാറ്റില്‍ 4 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 3, 2017

ലാപേസ് > മെക്സിക്കോയിലെ ബാജ കലിഫോര്‍ണിയ ഉപദ്വീപില്‍ ആഞ്ഞടിച്ച ലിഡിയ കൊടുങ്കാറ്റില്‍ നാലുപേര്‍ മരിച്ചു. കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ പേമാരിയില്‍ നഗരം വെള്ളത്തിനടിയിലായി. നിരവധി വീടും കൃഷിസ്ഥലങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചു. ദുരന്തബാധിത മേഖലയില്‍നിന്ന് നിരവധി കുടുംബങ്ങളെ ഒഴിപ്പിച്ചതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.

95 കിലോമീറ്റര്‍ വേഗത്തിലാണ് ലിഡിയ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ബാജ കലിഫോര്‍ണിയയില്‍ 15 മുതല്‍ 30 സെന്റീമീറ്റര്‍വരെ മഴ ലഭിക്കുമെന്നാണ് സൂചന. ലാപേസിലെ ദുരതാശ്വാസ ക്യാമ്പില്‍ ആയിരത്തോളം പേരും ലോസ് കാബോസിലെ ക്യാമ്പില്‍ 3000 പേരും നിലവിലുണ്ട്. 

പ്രധാന വാർത്തകൾ
Top