15 November Thursday

ആനയുടെ ആക്രമണത്തിൽ ബുദ്ധസന്യാസി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 4, 2018


കൊളംബോ > ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ കൊളംബോയിലെ മുതിർന്ന ബുദ്ധസന്യാസി മരിച്ചു. സ്വന്തം ക്ഷേത്രത്തിനടുത്തുവച്ച് ആന ആക്രമിച്ചതിനെത്തുടർന്ന് ബെല്ലൻവില വിമലരത്നയാ (77)ണ് മരിച്ചത്. വെള്ളിയാഴ്ച ക്ഷേത്രത്തിൽവച്ച് ഇദ്ദേഹത്തെ ആന തുമ്പിക്കൈയിലെടുത്ത് എറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. മ്യാൻ കുമാര എന്നു പേരുള്ള ആനയെ 2013ൽ മ്യാൻമർ സർക്കാർ ക്ഷേത്രത്തിന് ഉപഹാരമായി നൽകിയതാണ്.

ആനകൾക്ക് ദൈവികപരിവേഷമുള്ള ശ്രീലങ്കയിൽ ഇവയ്ക്ക് നിയമസംരക്ഷണവുമുണ്ട്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top