14 November Wednesday

സൌദിയിലും യുഎഇയിലും ഇനി മൂല്യവര്‍ധിത നികുതി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018

റിയാദ് > സൌദിയിലും യുഎഇയിലും ആദ്യമായി വാറ്റ് (മൂല്യ വര്‍ധിത നികുതി) നടപ്പാക്കി. ജനുവരി ഒന്നുമുതല്‍ ഇരുരാജ്യങ്ങളിലും വാറ്റ് പ്രാബല്യത്തില്‍വന്നു. ഇനിമുതല്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചുശതമാനം നികുതി ചുമത്തും. ഇന്ധനം, ഭക്ഷണം, വസ്ത്രം തുടങ്ങി എല്ലാത്തിനും വാറ്റ് ചുമത്തും. വാറ്റില്‍നിന്ന് ആദ്യവര്‍ഷം 330 കോടിയോളം ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ചികിത്സാ ചെലവുകളെയും സാമ്പത്തിക സേവനങ്ങളെയും വാറ്റില്‍നിന്ന് ഒഴിവാക്കി. സൌദിയില്‍ പുകയില, ശീതളപാനീയങ്ങള്‍ എന്നിവയ്ക്കും വാറ്റ് ചുമത്തും. യുഎഇയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കുകയും വിനോദസഞ്ചാരനികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top