22 November Thursday

സൗദിയില്‍ 11 മേഖലകളിൽക്കൂടി സ്വദേശിവൽക്കരണം

അനസ് യാസിന്‍Updated: Monday Aug 6, 2018

മനാമ >  പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കി സൗദി അറേബ്യയിൽ ഐടി, ആരോഗ്യമേഖലകളടക്കം പുതുതായി 11 വിദഗ്ധ തൊഴിലിലും സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നു. ഇതിനുമുന്നോടിയായി ഈ മേഖലകളിലെ  യോഗ്യരായ സ്വദേശികളുടെ കണക്കെടുപ്പ് ആരംഭിച്ചു. ഘട്ടംഘട്ടമായാണ‌് പദ്ധതി നടപ്പാക്കുന്നത‌്. അരോഗ്യം, എൻജിനിയറിങ‌് ആൻഡ‌് ട്രേഡിങ‌് കൺസൾട്ടൻസി,  ഐടി, വ്യവസായം, വിനോദസഞ്ചാരം, കരാർതൊഴിൽ, അക്കൗണ്ടിങ‌്, അഭിഭാഷകവൃത്തി,  റീട്ടെയിൽ, ഗതാഗതം തുടങ്ങിയ മേഖലകളാണ് പുതുതായി സ്വദേശിവൽക്കരണം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ഐടി മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കാൻ വന്‍കിട കമ്പനികളുമായി ധാരണയിലെത്തി. ആശുപത്രികളിൽ 133 സൗദി ഡോക്ടർമാരെയും നിയമിക്കാൻ പദ്ധതിയായി. മെഡിക്കൽ റെപ്രസന്റേറ്റീവ് പ്രൊഫഷനുകൾ സ്വദേശിവൽക്കരിക്കാൻ ഫുഡ് ആൻഡ‌് ഡ്രഗ് അതോറിറ്റിയുമായും കരാറൊപ്പിട്ടു. വിവിധ പ്രവിശ്യകളിൽ 400 ഫാർമസിസ്റ്റുകൾക്ക് തൊഴിൽ നൽകാൻ പ്രമുഖ മരുന്നുകമ്പനിയുമായി ധാരണയായി.

പ്രധാന വാർത്തകൾ
Top