16 November Friday

ന്യൂസ് റൂമിലെ പാമ്പിനെ കവറിലിട്ട് ജീവനക്കാരി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

സിഡ്‌നി > ന്യൂസ് റൂമില്‍ കയറിയ പാമ്പിനെ ജീവനക്കാരി കൈകൊണ്ട് എടുത്ത് കവറിലിടുന്ന വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ ന്യൂസ് 9 ഡാര്‍വിന്‍ ചാനലിന്റെ ന്യൂസ് റൂമിലാണ് സംഭവം. എഡിറ്റിങ് സ്യൂട്ടിലെ കംപ്യൂട്ടറിനടുത്ത് പാമ്പിനെ കണ്ടത്  ക്യാമറാമാനാണ്.

പാമ്പിനെ കണ്ട് മറ്റുജീവനക്കാരെല്ലാം ഭയന്നോടിയപ്പോള്‍ ജീവനക്കാരി എത്തി പാമ്പിനെ എടുത്തുമാറ്റുകയായിരുന്നു. ഇഴജന്തുക്കളെ കൈകാര്യംചെയ്ത് ഇവര്‍ക്ക് പരിചയമുള്ളതായി ചാനല്‍വൃത്തങ്ങള്‍ അറിയിച്ചു. ചെറിയ വള്ളിയുപയോഗിച്ച് കംപ്യൂട്ടറിനടുത്തിരിക്കുന്ന പാമ്പിനെ നിഷ്പ്രയാസം എടുത്ത് കവറിനുള്ളിലാക്കുന്ന ദൃശ്യത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.
 

പ്രധാന വാർത്തകൾ
Top