19 January Saturday

മോസ്‌കോ കോടതിയില്‍ വെടിവെപ്പ്; മൂന്നു മരണം, അഞ്ചു പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

മോസ്‌കോ > മോസ്‌കോയിലെ പ്രാദേശിക കോടതിയില്‍ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രമിനല്‍ സംഘങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതികളുടെ കൂട്ടാളികള്‍ ആണ് വെടിവെപ്പ് നടത്തിയത്. ആക്രമികള്‍ ഇരുപത് റൗണ്ട് വെടിയുതിര്‍ത്തതായി കോടതിയിലെ അഭിഭാഷക പറഞ്ഞു. വെടിവെപ്പിനെ തുടര്‍ന്ന് കോടതിയില്‍ നിന്ന് ആളുകളെ സുരക്ഷാ സേന ഒഴിപ്പിച്ചു. 

വാഹനങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘമാണ് വെടിവെപ്പിന് പിന്നിലെന്ന് സുരക്ഷാസേന വ്യക്തമാക്കി. ഒമ്പതു പേരടങ്ങുന്ന അക്രമിസംഘത്തിന്റെ പേരില്‍ 17 കൊലപാതകവും രണ്ടു കൊലപാതശ്രമത്തിന്റെ കേസും നിലവിവുണ്ടെന്നും സുരക്ഷാസേന പറഞ്ഞു.

പ്രധാന വാർത്തകൾ
Top