18 September Tuesday

സെറീന വില്യംസിന് പെണ്‍കുഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2017

ന്യൂയോര്‍ക്ക്>മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനും പെണ്‍കുഞ്ഞ് ജനിച്ചു.  സെറീനയുടെ കോച്ചാണ് വിവരം പുറത്തറിയിച്ചത്.രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സെറീന, തന്റെ 23ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്.

ലോകത്തില്‍ ഏറ്റവുമധികം സമ്പാദിക്കുന്ന വനിതാതാരമായ സെറീന സാമൂഹിക വാര്‍ത്താ ജാലകമായ റെഡിറ്റ് സഹ സ്ഥാപകനായ അലക്സിസ് ഒഹാനിയനുമായുള്ള ബന്ധം വെളിപ്പെടുത്തിയത് 2016 ഡിസംബറിലാണ്. അമ്മയായ സെറീനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച കോച്ച്, അവര്‍ ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. അതേസമയം, വിവരം സെറീനയോ അലക്സിസോ വിവരം സ്ഥിരീകരിച്ചിട്ടില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top