19 September Wednesday

ഭീകരരെന്ന‌് തെറ്റിദ്ധരിച്ച‌് അഫ‌്ഗാൻ സൈന്യം 9 പേരെ വെടിവച്ച‌് കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 30, 2018

കാബൂൾ > കിഴക്കൻ അഫ‌്ഗാനിസ്ഥാനിലെ നൻഗൾഹർ പ്രവിശ്യയിൽ ഭീകരർക്കായുള്ള തെരച്ചിലിനിടെ അഫ‌്ഗാൻ സൈന്യത്തിന്റെ വെടിയേറ്റ‌് ഒമ്പത‌ുപേർ മരിച്ചു. പ്രദേശവാസികളായ എട്ട‌ുപേരും ഒരു പൊലീസുകാരനുമാണ‌് കൊല്ലപ്പെട്ടത‌്.

ആക്രമണത്തിൽ എട്ട‌ുപേർക്ക‌് പരിക്കേൽക്കുകയും ചെയ‌്തെന്ന‌് പ്രവിശ്യാ ഗവർണർ ഹയത്തുള്ള ഹയാത്ത‌് പറഞ്ഞു. മേഖലയിലെ വീട്ടിനുള്ളിൽനിന്ന‌് സൈന്യത്തിന‌് നേരെ വെടിവയ‌്പുണ്ടായപ്പോഴാണ‌് സൈന്യം തിരിച്ചടിച്ചതെന്ന‌് സൈനിക വൃത്തങ്ങൾ പറഞ്ഞു. സൈന്യത്തിന്റെ തിരിച്ചടിയിൽ നാട്ടുകാർ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.

അഫ‌്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലകൾ താലിബാന്റെയും ഐഎസ‌് ഭീകരരുടെയും ശക്തികേന്ദ്രങ്ങളാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top