26 September Wednesday

പ്ലാസ്റ്റിക്കിന്റെ അന്തകനാകാൻ എൻസൈം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 18, 2018

ലണ്ടൻ > പ്ലാസ്റ്റിക്കിന്റെ അന്തകനാകാൻ എൻസൈമിനെ കണ്ടെത്തി. ബ്രിട്ടനിലെ പോർട്സ് മൗത്ത് സർവകലാശാലയിലെയും  അമേരിക്കൻ ഊർജവകുപ്പിനുകീഴിലെ നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറിയിലെയും ഗവേഷകരാണ് ഏറെക്കാലമായി ലോകത്തെ അലട്ടുന്ന പ്ലാസ്റ്റിക് മാലിന്യമെന്ന പ്രശ്നത്തിന് പരിഹാരമേകാനുതകുന്ന  എൻസൈമിനെ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന പോളിഎതിലീൻ ടെറിഫ്തലേറ്റിനെ വിഘടിപ്പിക്കാൻ സാക്കെൻസസ്‐201‐ എഫ് 6 എന്ന എൻസൈമിന് സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.  2016ൽ ജപ്പാനിലെ കിയോസർവകലാശാലയിലെ ഗവേഷകർ പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കാനുതകുന്ന ഇഡിയോനെല്ല സാകെൻസിസ് എന്ന ബാക്ടീരിയയെ കണ്ടെത്തിയിരുന്നു. ഇതിനെ വിശദമായി പരിശോധിക്കുന്നതിനിടെയാണ് പുതിയ എൻസൈമിനെ കണ്ടെത്തിയത്. വലിയ അളവിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യത്തെ അപ്രത്യക്ഷമാക്കാൻ ഈ എൻസൈമിനാകുമെങ്കിൽ പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് തുടച്ചുനീക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ ശുഭപ്രതീക്ഷ. തിങ്കളാഴ്ചയാണ് പ്രൊസീഡിങ്സ് ഓഫ് സയൻസസ് ജേർണലിൽ  ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top