Top
24
Wednesday, January 2018
About UsE-Paper

സൌദിയില്‍ സ്‌ത്രീകള്‍ക്ക് ട്രക്കും ബൈക്കും ഓടിക്കാം

Monday Dec 18, 2017
വെബ് ഡെസ്‌ക്‌

റിയാദ് > സൌദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനമായി. സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കി മാസങ്ങള്‍ക്കുള്ളിലാണ് ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കുമെന്ന തീരുമാനം.

സെപ്തംബറിലാണ് 2018 ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാമെന്ന് സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്. കാറുകള്‍ കൂടാതെ ട്രക്കുകളും ബൈക്കുകളും ഓടിക്കാന്‍ അനുമതി നല്‍കുന്നതോടെ ഡ്രൈവിങ്ങില്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യരാക്കുകയാണെന്ന് സൌദി ട്രാഫിക് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.