20 November Tuesday

സൗദി അറേബ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018

റോസ്‌തോവ് ഓണ്‍ ഡോണ്‍ > സൗദി അറേബ്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വിമാനത്തില്‍ തീപിടിത്തം. ഫിഫ ലോകകപ്പില്‍ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി താരങ്ങളെയും വഹിച്ചുകൊണ്ടുപോയ ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്. തീ പിടിത്തത്തെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.

എന്നാല്‍ തീപിടിത്തമല്ല ഉണ്ടായതെന്നും പക്ഷി വന്നിടിച്ചതുമൂലമാണ് അപകടമുണ്ടായത് എന്നുമാണ്  അധികൃതരുടെ വിശദീകരണം. വിമാനത്തിലുള്ളവരെല്ലാം സുരക്ഷിതരാണ്. എന്‍ജിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇവ ആധികാരികമാണോയെന്നു വ്യക്തമായിട്ടില്ല.റോസ്സിയ എയര്‍ബസ് എ319 ആണ് സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്ന് റോസ്തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. ബുധനാഴ്ച യുറുഗ്വായ്ക്കെതിരെയാണു സൗദിയുടെ രണ്ടാം മല്‍സരം.







 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top