14 November Wednesday

റോഡില്‍ 'മാക്കറിന' പാട്ടിനൊപ്പം നൃത്തം; സൗദിയില്‍ 14 കാരന്‍ അറസ്റ്റില്‍: Video

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2017

റിയാദ് > സൗദി അറേബ്യയില്‍ റോഡില്‍ നൃത്തം ചെയ്ത 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെദ്ദയിലാണ് സംഭവം. 1990ല്‍ പുറത്തിറങ്ങിയ ഹിറ്റ് പോപ് ഗാനമായ 'മാക്കറിന'  ഗാനത്തിനൊപ്പം നൃത്തം ചെയ്തതിനാണ് മോശമായ രീതിയില്‍ പൊതുസ്ഥലത്ത് പെരുമാറി എന്നാരോപിച്ച് മെക്ക പൊലീസ് കുട്ടിയെ അറസ്റ്റ് ചെയ്തത്. ട്രാഫിക് തടസം ഉണ്ടാക്കിയതും അറസ്റ്റിന് കാരണമായതായി പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോ 45സെക്കന്റാണുള്ളത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇടക്ക് നില്‍ക്കുകുയും ഉടനടി നൃത്തം ചെയ്യുകയായിരുന്നു. വീഡിയോ ജൂലായ് 2016ന് പുറത്തായതാണെന്നാണ് വിവരം. തിങ്കളാഴ്ച്ചയാണ് അറസ്റ്റ്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top