14 November Wednesday

റോഹിംഗ്യ അഭയാര്‍ഥികളെ തിരിച്ചയക്കല്‍: അടിയന്തരവാദം 11ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 6, 2017

ന്യൂഡല്‍ഹി > ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളിലുള്ള 40,000ത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്ക് തിരിച്ചുഅയക്കാനുള്ള തീരുമാനത്തിന് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഈ മാസം 11ന് അടിയന്തിരമായി വാദംകേള്‍ക്കും. ചീഫ്ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വിലാക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. അഭയം തേടിയെത്തിയവരെ തിരിച്ച് കയറ്റി അയക്കാനുള്ള തീരുമാനത്തിന് എതിരെ റോഹിംഗ്യന്‍ അഭയാര്‍ഥികളായ മുഹമദ് സാലിമുള്ള, മുഹമദ് ഷാക്കീര്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

കേസില്‍ അടുത്തവാദം കേള്‍ക്കുന്ന ദിവസം വരെ റോംഹിഗ്യന്‍ വിഭാഗക്കാരെ തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അഭയാര്‍ഥികളെ തിരിച്ച് അയക്കാനുള്ള നീക്കം ഭരണഘടനയുടെ 14, 21, 51 (സി) അനുച്ഛേദങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top