Top
19
Tuesday, December 2017
About UsE-Paper

ദേശീയദിനത്തില്‍ യുഎഇയില്‍ 1497 തടവുകാര്‍ക്ക് പൊതുമാപ്പ്

Wednesday Nov 29, 2017
വെബ് ഡെസ്‌ക്‌
ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍


ദുബായ്> ദേശീയദിനതോടനുബന്ധിച്ച് യു എ ഇ തടവുകാരെ പൊതുമാപ്പു നല്‍കി മോചിപ്പിക്കുന്നു. അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ജയിലിലുള്ളവരെയാണ്  പുതിയ ഉത്തരവ് പ്രകാരം തടവുകാരെ മോചിപ്പിക്കുന്നത്.ആകെ 1497 പേരെയാണ് മോചിപ്പിക്കുന്നത് . മലയാളികളും മോചിപ്പിക്കപെടുന്നവരില്‍ ഉണ്ട് .

യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി 645 തടവുകാര്‍ക്ക് യുഎഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പൊതുമാപ്പ് അനുവദിച്ചു. റാസല്‍ ഖൈമ ഭരണാധികാരി 246 തടവുകാരെ മോചിപ്പിക്കുന്നതിനു ഉത്തരവായി .

പൊതുമാപ്പ് നല്‍കുന്നതോടൊപ്പം ഇവരുടെ സാമ്പത്തികബാധ്യതകളും എഴുതിത്തള്ളുമെന്ന് ശൈഖ് ഖലീഫ അറിയിച്ചു, വിട്ടയക്കുന്നവരെ ഉടനെ നാട്ടിലെത്തിക്കുന്നതിനും നടപടിയെടുക്കുമെന്ന് അബു ദാബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ്‌ അലി ബെലോഷി  അറിയിച്ചു , തടവുകാരെ വിട്ടയ്ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ദുബായ് പോലീസ് അറിയിച്ചു .