18 September Tuesday

പോപ്പിനെതിരെ ആരോപണവുമായി കത്തോലിക്കാ വൈദികൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

ഡബ്ലിൻ > പുരോഹിതരുടെ പീഡനക്കേസുകളിൽ ശക്തമായ നിലപാടെടുക്കുകയും വിമർശിക്കുകയും ചെയ്‌തതിനുപിന്നാലെ ഫ്രാൻസിസ് മാർപാപ്പയ്ക്കെതിരെ ആരോപണവുമായി വൈദികൻ. ലൈംഗികാരോപണം നേരിട്ട വൈദികനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട‌്.
അയര്‍ലൻഡ‌് പര്യടനത്തിന്റെ അവസാനദിവസമാണ‌്  കത്തോലിക്കാ പുരോഹിതർക്കതിരെ ശക്തമായ നടപടിയെടുക്കാത്തത്  സഭയ്ക്ക് നാണക്കേടാണെന്ന് മാർപാപ്പ പ്രഖ്യാപിച്ചത‌്.

വത്തിക്കാനിലെ മുൻ പ്രതിനിധി സഭാംഗമായ ആർച്ച് ബിഷപ‌് കാർലോ മരിയോ വിഗാനോയാണ് ആരോപണവുമായെത്തിയത‌്. ലൈംഗികാരോപണത്തെ തുടർന്ന് രാജിവച്ച കർദിനാൾ തിയോഡാർ മകാരിക്കിനെ ഫ്രാൻസിസ് പാപ്പ സംരക്ഷിച്ചുവെന്നാണ് ആരോപണം. പോപ്പിന്റെ പുരോഗമന നിലപാടുകളിൽ അമര്‍ഷമുള്ള യാഥാസ്ഥിതിക പുരോഹിതസംഘങ്ങളാണ‌് കലാപനീക്കത്തിനുപിന്നിൽ. കത്തോലിക്കാ സഭയില്‍നിന്ന് വലിയതോതില്‍ അകന്നുകൊണ്ടിരിക്കുന്ന ഐറിഷ് വിശ്വാസിസമൂഹത്തെ തിരിച്ചുപിടിക്കാനുള്ള പോപ്പിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കാര്‍ലോ വിഗാനോയുടെ ആരോപണങ്ങള്‍.

പ്രധാന വാർത്തകൾ
Top